മോഹൻലാലിനൊപ്പം നിന്നപ്പോൾ പോസിറ്റീവ് എനർജി കിട്ടി;സംവിധായകൻ ജിബി 

മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്തവർക്ക് പറയാൻ ധാരാളം കഥകൾ. ലൂസിഫറിൽ ഒരു അഭിനയ സ്കൂൾ കഴിഞ്ഞ പോലെ എന്ന് സംവിധായകൻ പൃഥ്വിരാജ് പറഞ്ഞെങ്കിൽ, ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’യുടെ സംവിധായകൻ ജിബി-ജോജു എന്നിവർക്കും പറയാനുള്ളത് സമാന കഥയാണ്.

മോഹൻലാലിനൊപ്പം സംവിധായകരായ ജിബി-ജോജു എന്നിവർ ചിലവഴിച്ചത് 63 ദിവസങ്ങളാണ്. സാധാരണ ഗതിയിൽ സംവിധായകർക്ക് ഷൂട്ടിംഗ് സമയത്തു ആരോഗ്യം ശ്രദ്ധിക്കാനാവാതെ ഭാരം കുറയുമ്പോൾ, മോഹൻലാലിനൊപ്പം നിന്നപ്പോൾ തനിക്ക് പോസിറ്റീവ് എനർജി കിട്ടി എന്നാണ് ജിബി പറയുന്നത്. ഈ കാലയളവിൽ മനഃസന്തോഷം കൊണ്ട് കൂടിയതാവട്ടെ 11 കിലോയും!

Leave A Reply