ഗാഗുൽത്തായിലെ കോഴിപ്പോര് ഉടൻ തിയറ്ററുകളിൽ

ആമി, ലില്ലി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നവജിത് നാരായൺ നായകനായി എത്തുന്ന ചിത്രമാണ് ഗാഗുൽത്തായിലെ കോഴിപ്പോര്. സിനിമയുടെ ടീസർ റിലീസ് ചെയ്തു. ജിബിത്–ജിനോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജിനോയ് ജനാർദനൻ തിരക്കഥ എഴുതുന്നു.

ഇന്ദ്രൻസ്, പൗളി വത്സൻ, സോഹൻ സീനുലാൽ, ജോളി ചിറയത്ത് ജിനോയ് ജനാർദ്ദനൻ, പ്രവീൺ കമ്മട്ടിപ്പാടം, അസീസ് നെടുമങ്ങാട്, ബിറ്റോ ഡേവിസ്, ശങ്കർ ഇന്ദുചൂഡൻ, സരിൻ, ജിബിറ്റ് ജോർജ്, അഞ്ജലി നായർ, ഷൈനി സാറാ, രശ്മി അനിൽ, വീണ നന്ദകുമാർ, നന്ദിനി ശ്രീ തുടങ്ങിയവരും ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രം ഉടൻ തിയറ്ററുകളിലെത്തും.

ജെ. പിക് മൂവീസിന്റെ ബാനറിൽ വി.ജി. ജയകുമാർ നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജിനോയ് ജനാർദ്ദനൻ. ക്യാമറ: രാഗേഷ് നാരായണൻ, എഡിറ്റർ: അപ്പു എൻ. ഭട്ടതിരി, സംഗീതം, പശ്ചാത്തല സംഗീതം: ബിജിബാൽ, ആർട്ട്: മനു ജഗദ്, കോസ്റ്റ്യും: അരുൺ രവീന്ദ്രൻ, മേക്കപ്പ്: ജിത്തു പയ്യന്നൂർ, ഡിസൈൻസ്: ഷിബിൻ സി. ബാബു, പ്രൊഡക്‌ഷൻ കൺട്രോളർ: എൽദോസ് സെൽവരാജ്.

Leave A Reply