ശത്രുവാണെങ്കിൽ പോലും ചതുപ്പ് നിറഞ്ഞ വഴിയിലൂടെ പോകുമ്പോൾ സൂക്ഷിച്ചുപോകാൻ പറയാൻ തോന്നും;മധുമിത

ബിഗ് ബോസ് സീസൺ 3–യിൽ ഏറ്റവുമധികം വിവാദം ഉണ്ടായത് നടിയായ മധുമിതയുടെ പേരിലാണ്. പരിപാടിക്കിടെ നടി ആത്മഹതയ്ക്കു ശ്രമിച്ചത് വലിയ വാർത്തയായിരുന്നു. ബിഗ് ബോസിന്റെ അവതാരകനായ കമൽഹാസൻ തന്നെ മാനസികമായി പീഡിപ്പിച്ചെന്നു കാണിച്ച് പരാതിയും നൽകിയിരുന്നു നടി.

ഷോയിലെ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് മധുമിതയെ പുറത്താക്കുന്നത്. ഇപ്പോഴിതാ താരം കടുത്ത മാനസികസംഘർഷത്തിലാണെന്ന് വ്യക്തമാക്കുന്ന ചിത്രം പുറത്തുവന്നിരിക്കുന്നു. ബിഗ് ബോസ് സീസൺ 2വിലെ മത്സരാർഥി ഡാനിയൽ പോപ് ആണ് ട്വിറ്ററിലൂടെ മധുമിതയുടെ ചിത്രം പോസ്റ്റ് െചയ്തത്. ആത്മഹത്യ ചെയ്യാനായി കൈകളിൽ കത്തികൊണ്ട് മുറിവുണ്ടാക്കിയിരിക്കുന്നത് ചിത്രത്തിൽ കാണാം.

സഹ മത്സരാര്‍ഥികളില്‍ നിന്ന് മാനസിക പീഡനം നേരിട്ടതിനെ തുടർന്നാണ് നടി ആത്മഹത്യയ്ക്കു ശ്രമിക്കുന്നത്. ‘ഇവരോടുള്ള ദേഷ്യം കൊണ്ട് ചെയ്തുപോയതാണ്. ശത്രുവാണെങ്കിൽ പോലും ചതുപ്പ് നിറഞ്ഞ വഴിയിലൂടെ പോകുമ്പോൾ സൂക്ഷിച്ചുപോകാൻ പറയാൻ തോന്നും. ഞാൻ ഇങ്ങനെ കൈ മുറിച്ചപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല. ഒന്നും രണ്ടും തവണയല്ല, പതിനഞ്ച് തവണ ഞാൻ കൈമുറിച്ചു. രക്തം ചീറ്റി വരുമ്പോൾ പോലും ആരും എന്റെ അരികിൽ വന്നില്ല. കസ്തൂരി മാമും ചേരൻ സാറും മാത്രമാണഅ സഹതാപം പ്രകടിപ്പിച്ചത്.’–മധുമിത പറഞ്ഞു.

സംവിധായകനും നടനുമായ ചേരന്‍, നടി ഫാത്തിമാ ബാബു, വനിത വിജയകുമാര്‍, സാക്ഷി അഗര്‍വാള്‍, അഭിരാമി വെങ്കിടാചലം, കവിന്‍, ഷെറിന്‍ തുടങ്ങി 12 താരങ്ങളാണ് ബിഗ് ബോസ് സീസൺ മൂന്നിലെ മത്സരാർഥികൾ.

Leave A Reply