ജയസൂര്യയുടെ മകൾ വേദയുടെ രസിപ്പിക്കുന്ന വീഡിയോ വൈറൽ

സിനിമയില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും സജീവമാണ് നടൻ ജയസൂര്യ. മക്കളുമൊത്തുള്ള വീഡിയോകള്‍ സ്ഥിരമായി സമൂഹ മാധ്യമം വഴി പങ്കുവെക്കാറുണ്ട് താരം. ഇപ്പോഴിതാ കുസൃതിക്കളിക്കിടെ മകള്‍ വേദയുടെ രസകരമായ ഒരു വീഡിയോയാണ് ജയസൂര്യ പങ്കുവെക്കുന്നത്.

ഡോക്ടറായി കളിക്കുകയാണ് വേദ. ഡോക്ടറെ കാണാന്‍ വന്ന രോഗിയായി സംസാരിച്ച് ജയസൂര്യ വീഡിയോ എടുക്കുകയാണ്. ലൊക്കേഷനില്‍ ഷൂട്ടിങ്ങിനിടയില്‍ വീണുവെന്നും എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നു നോക്കൂവെന്നും ചോദിക്കുന്നു. ഉടനെ ‘കുട്ടിഡോക്ടര്‍’ സ്‌കാന്‍ ചെയ്യാന്‍ പുറപ്പെടുന്നു. തലയിലും കൈയിലുമെല്ലാം ‘സ്‌കാന്‍’ ചെയ്ത ശേഷം തലച്ചോറില്ലെന്ന് പറഞ്ഞു. അതുകേട്ട് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് ജയസൂര്യ വീഡിയോ അവസാനിപ്പിക്കുന്നു.

ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്ത ഉടനെ നടനും നിര്‍മാതാവുമായ വിജയ് ബാബു വീഡിയോയ്ക്കു താഴെ കമന്റ് ചെയ്തു. തലച്ചോറ് കാരവാനില്‍ നിന്നും കിട്ടി. എന്റെ കൈയിലുണ്ട് കൊടുത്തുവിടണോ എന്ന ട്രോൾ കമന്റിനു താഴെ ആരാധകരുടെ ചിരിപ്പൂരമാണ്. ഉടന്‍ വന്നു വിജയ് ബാബുവിന് ജയസൂര്യയുടെ മറുപടി. ‘ഓഹ്.. അത് വേണ്ട അത് ഡാമേജായി.. വേറെ കുറച്ചു കൂടി നല്ലത് തപ്പിക്കൊണ്ടിരിക്കാ..’

ഈശ്വരാ.. തലച്ചോറില്ലാതെയാണോ ഈ മനുഷ്യന്‍ ഇത്രയും നാള്‍ ജീവിച്ചേ എന്നുമുള്ള കമന്റുകളുമായി ആരാധകരും താരത്തെ വിടുന്ന മട്ടില്ല.

തൃശൂർ പൂരം എന്ന ചിത്രത്തിലെ ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ ബോധംകെട്ടു വീണ് തലയ്ക്ക് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ് ജയസൂര്യ. ഇതിനിടെ പകർത്തിയതാണ് ഈ വീഡിയോ. വിജയ് ബാബുവാണ് തൃശൂർ പൂരത്തിന്റെ നിർമാതാവ്.

Leave A Reply