സ്വദേശിവത്കരണം: ഒമാനിൽ മുപ്പത്തിനാലായിരത്തിലധികം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായി

ഒമാനിൽ സ്വദേശിവത്കരണത്തിന് വേഗം കൂട്ടിയതോടെ മുപ്പത്തിനാലായിരത്തിലധികം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായി. സ്വകാര്യ മേഖലയിലാണ് ഇത്രയധികം തൊഴില്‍ നഷ്ടം സംഭവിച്ചത്. നടപടികള്‍ തുടരുന്ന പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ എണ്ണത്തിലും വന്‍ കുറവാണ് അനുഭവപ്പെടുന്നത്. സ്വദേശികൾക്ക് ജോലി ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി 87 തസ്തികകളിൽ താൽക്കാലിക വിസാ വിലക്ക് അടക്കം നടപടികൾക്ക് ഒമാൻ കഴിഞ്ഞ വർഷം തുടക്കമിട്ടിരുന്നു. മൊത്തം 34266 വിദേശികൾക്കാണ് സ്വകാര്യ മേഖലയിൽ നിന്ന് ജോലി നഷ്ടപ്പെട്ടതെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം അവസാനം രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം 18.90 ലക്ഷമാണ്.

2017 അവസാനം ഇത് 19.24 ലക്ഷമായിരുന്നു. സ്വദേശികൾക്ക് കൂടുതലായി തൊഴിൽ ലഭ്യമാക്കാൻ കൈകൊണ്ടുവരുന്ന നയങ്ങളാണ് രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം കുറയാനുള്ള കാരണങ്ങളിലൊന്നെന്ന്. ചില തസ്തികകളിൽ വിദേശികളെ ജോലിക്കെടുക്കുന്നതിനുള്ള അനുമതി താൽക്കാലികമായി മരവിപ്പിച്ചത് കൂടുതൽ സ്വദേശികൾക്ക് തൊഴിൽ ലഭിക്കാൻ സഹായകരമായിട്ടുണ്ട്. നിലവിൽ 17 ലക്ഷത്തോളം വിദേശ തൊഴിലാളികളാണ് ഒമാനിലുള്ളത്.വിദേശികളുടെ മടക്കം 65000ത്തിലധികം സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാൻ സഹായിക്കും.

Leave A Reply