ഫൈനൽസിനെ പ്രശംസിച്ച് നടി റിമ കല്ലിങ്കല്‍

 

രജിഷ വിജയനും സുരാജ് വെഞ്ഞാറമൂടും തകർത്തഭിനയിച്ച ഫൈനൽസിനെ പ്രശംസിച്ച് നടി റിമ കല്ലിങ്കല്‍. രജിഷയും സുരാജും തങ്ങളുടെ കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചെന്നാണ് റിമ പറയുന്നത്. ആദ്യമായി സംവിധാനം ചെയ്യുന്നത് ഒരു സ്‌പോര്‍ട്‌സ് സിനിമ, ഒരുപാട് കഷ്ടപ്പാടുകളുണ്ടാകും എന്നാലും അരുണ്‍ നന്നായി ചെയ്തു. രജിഷയും സുരാജേട്ടനും തകര്‍ത്തു.എന്നാണ് റിമ പറയുന്നത്. ആലീസ് എന്ന അന്താരാഷ്ട്ര സൈക്ലിംഗ് താരമായാണ് രജിഷക്ക്. രജിഷയുടെ അച്ഛന്‍ വര്‍ഗീസായാണ് സുരാജ് വെഞ്ഞാറമൂട് എത്തുന്നത്.

മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത് . ധ്രുവന്‍, നിരഞ്ജ്, ടിനി ടോം, കുഞ്ചന്‍, മാല പാര്‍വ്വതി, മുത്തുമണി എന്നിവര്‍ക്കൊപ്പം ചില കായിക താരങ്ങളും ചിത്രത്തിൽ അഭിനയിക്കും. ഗോദക്ക് ശേഷം സ്ത്രീ കഥാപാത്രത്തിൽ ഊന്നിയ മലയാളത്തിലെ മറ്റൊരു സ്പോർട്സ് ചിത്രമാകും ഫൈനൽസ്. കൈലാസ് മേനോൻ ആണ് ചിത്രത്തിൽ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

Leave A Reply