നടൻ ഹേമന്ദ് മേനോന്റെ വിവാഹ ചടങ്ങിൽ തിളങ്ങി താരങ്ങൾ

മലയാള നടൻ ഹേമന്ദ് മേനോന്റെ വിവാഹ വിഡിയോ പുറത്തിറങ്ങി. ഇന്നലെ ആയിരുന്നു ഹേമന്ദിന്റെ വിവാഹം. ഡോക്ടര്‍ നിലിന മധുവിനെയാണ് ഹേമന്ദ് താലിചാര്‍ത്തിയത്. കലൂര്‍ ഭാസ്കരീയം കൺവെൻഷൻ സെൻ്ററിൽ നടന്ന വിവാഹച്ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

വിവാഹത്തിനു ശേഷം നടന്ന റിസപ്ഷനിൽ ഭാവന, രമ്യ നമ്പീശൻ, മൃദുല തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തു. ലിവിങ് ടുഗദര്‍, ഡോ ലവ്, ചട്ടക്കാരി, ഓര്‍ഡിനറി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഹേമന്ദ്.

Leave A Reply