ധമാക്കയുടെ പുതിയ സ്റ്റിൽ പുറത്തുവിട്ടു

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ധമാക്ക. ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമാലോകത്തേക്ക് കടന്നുവന്ന അരുണാണ് ചിത്രത്തിലെ നായകൻ. നിക്കി ഗൽറാനി ആണ് ചിത്രത്തിലെ നായിക.

ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ സലീം കുമാറും എത്തുന്നു. സാബു മോൻ ആണ് ചിത്രത്തിലെ വില്ലൻ. ധർമജൻ, നേഹ സക്സേന, ഇന്നസെന്റ് ,ഇടവേള ബാബു, പൊന്നമ്മ ബാബു എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

Leave A Reply