സാരി ധരിച്ച് ഒരു ബാഗുമായി ബസ് സ്റ്റാന്‍ഡിലിരിക്കുന്ന സായ് പല്ലവി, ആരും തിരിച്ചറിഞ്ഞില്ല; വീഡിയോ

റാണ ദഗ്ഗുബതി നായകനാകുന്ന തെലുങ്ക് ചിത്രം ’വിരത പര്‍വം 1992’ ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ബസ് സ്റ്റാന്‍ഡിലിരിക്കുന്ന സായ് പല്ലവിയുടെ വീഡിയോ സോഷ്യല്‍മീഡിയ കീഴടക്കുകയാണ്. ഷൂട്ടിംഗിന്റെ ഭാഗമായിട്ടുള്ള വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

സാരി ധരിച്ച് ഒരു ബാഗുമായി തെലങ്കാനയിലെ വാരങ്കല്‍ പാര്‍ക്കല്‍ ബസ് സ്റ്റാന്‍ഡിലിരിക്കുകയാണ് സായ്. പുതച്ചുമൂടി നിരാശയോടെ ഇരിക്കുന്ന നടിയെ ആരും തിരിച്ചറിഞ്ഞില്ല. അടുത്തിരുന്നവര്‍ പോലും അവരവരുടെ കാര്യം നോക്കുകയാണ്. ബസ് സ്റ്റാന്‍ഡിന് ദൂരെയായി ക്യാമറ വെച്ചാണ് രംഗം ഷൂട്ട് ചെയ്തത്. സായ് പല്ലവി അല്‍പ്പനേരം ഇരുന്ന് എണീറ്റ് പോകുന്ന രംഗമാണ് പുറത്തുവന്നിരിക്കുന്നത്.

Leave A Reply