റേഞ്ച് റോവര്‍ വെലാര്‍ സ്വന്തമാക്കി ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യർ

മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യർക്ക് ഇനി റേഞ്ച് റോവര്‍ വെലാറില്‍ യാത്ര. എസ്.യു.വി മോഡലായ വെലാറിന് 92 ലക്ഷം രൂപയാണ് കേരളത്തിലെ ഓണ്‍റോഡ് വില. വെലാറിന്റെ ആര്‍-ഡൈനാമിക് മോഡലാണ് താരം സ്വന്തമാക്കിയത്. ഇതിന് പുറമേ ഗ്ലോബല്‍ ലൈനപ്പില്‍ എസ് വി ഓട്ടോബയോഗ്രഫി ഡൈനാമിക് എഡിഷനാണ് വെലാറിനുള്ളത്.

ലാന്‍ഡ് റോവറിന്റെ കൊച്ചി ഷോറൂമില്‍ നിന്ന് ബ്ലാക്ക് നിറത്തിലുളള വെലാറാണ് മഞ്ജു തന്റെ വീട്ടിലെത്തിച്ചത്. പെട്രോള്‍ ഡീസല്‍ എന്‍ജിനുകളുള്ള വെലാറിന്റെ ഡീസല്‍ പതിപ്പാണ് താരം സ്വന്തമാക്കിയത്. 184 kW പവറും 365 എന്‍എം ടോര്‍ക്കുമേകുന്ന 1998 സിസി ഡീസല്‍ എന്‍ജിനാണ് വെലാറിലുള്ളത്. 1999 സിസിയാണ് പെട്രോള്‍ എന്‍ജിന്‍. 133 kw പവറും 430 എന്‍എം ടോര്‍ക്കും പെട്രോള്‍ പതിപ്പില്‍ ലഭിക്കും. രണ്ടിലും ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. അടുത്തിടെ മാരുതി ബലേനോയും മഞ്ജു സ്വന്തമാക്കിയിരുന്നു.

Leave A Reply