അച്ഛന്റെയും അമ്മയുടേം നടുക്ക് അഭിമാനത്തോടെ നിന്ന് പാർവതി

 

ടെലിവിഷന്‍ അവതാരികയായി കരിയര്‍ തുടങ്ങി, സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങളില്‍ മുഖം കാണിച്ച് ഒടുവില്‍ തെന്നിന്ത്യയിലാകെ അറിയപ്പെടുന്ന നടിയായി മാറിയ പാര്‍വതി തിരുവോത്തിന്റെ വിജയയാത്ര പത്ത് പതിമൂന്ന് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായി നേടിയതാണ്. ഉയരെയിലെ പല്ലവി രവീന്ദ്രനെന്ന പൈലറ്റിനെ പോലെ സ്വപ്‌നം കാണാന്‍ ഏറെയിഷ്ടമുള്ള നടി തന്റെ ജയാപജയങ്ങള്‍ക്ക് പിന്നില്‍ താങ്ങായും തണലായും നിന്ന അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ഒരു ഫോട്ടോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കയാണ്.

 

‘മകള്‍ സ്വപ്നംകാണുന്നതില്‍ ഭയപ്പെടാതിരുന്ന ഇവരുടെ ധൈര്യംകൂടിയാണ് ഞാനും എന്റെ സിനിമകളും എനിക്ക് ലഭിച്ച അംഗീകാരങ്ങളും’ എന്ന അടിക്കുറിപ്പോടെയാണ് പാര്‍വതിയുടെ പോസ്റ്റ്. പോസ്റ്റിനു കീഴില്‍ നടിയെ പ്രശംസിച്ചും ഓണാശംസകള്‍ നേര്‍ന്നും നിരവധി ആരാധകരാണ് കമന്റു ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടി മിസ് കുമാരി യുവപ്രതിഭാ പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിയില്‍ നിന്നും ഏറ്റുവാങ്ങിയിരുന്നു. നീലക്കുയിലിലെ നീലിയെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ ഇടംതേടിയ മിസ് കുമാരിയുടെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. മിസ് കുമാരിയുടെ അമ്പതാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

Leave A Reply