ഉയരെ സിനിമയുടെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു

നിരൂപകര്‍ക്കിടയിലും ബോക്‌സ്‌ഓഫിസിലും ഒരുപോലെ വിജയം കരസ്ഥമാക്കിയ ഉയരെ സിനിമയുടെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ധീരയായ പെണ്‍കുട്ടിയുടെ കഥപറയുന്ന ചിത്രത്തിൽ പാർവതിയായിരുന്നു നായിക.

ചിത്രത്തിൽ ഏറെ പ്രയാസപ്പെട്ട് ചിത്രീകരിച്ച രംഗമായിരുന്നു ആസിഫ് അലിയുടെ കഥാപാത്രം പാർവതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നത്. ഈ രംഗം എങ്ങനെ ചിത്രീകരിച്ചു എന്നതാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന മേക്കിങ് വിഡിയോയിൽ ഉള്ളത്.

ചിത്രത്തിനായി വിമാനത്തിന്റെ മാതൃകയിൽ പ്രത്യേക സെറ്റ് കലാസംവിധായകന്റെ നേതൃത്വത്തിൽ ഉണ്ടാക്കി. ഒറിജനലെന്നു തോന്നുന്ന രീതിയിലാണ് ഇവർ ഇത് തയ്യാറാക്കിയതും.

Leave A Reply