മൂന്നു വർഷങ്ങൾക്കു ശേഷം ബോളിവുഡിലേക്ക് തിരിച്ചുവരവ് നടത്തി പ്രിയങ്ക ചോപ്ര

മൂന്നു വർഷങ്ങൾക്കു ശേഷം പ്രിയങ്ക ചോപ്ര ബോളിവുഡിലേക്ക് തിരിച്ചുവരുന്ന ചിത്രമാണ് ‘ദ് സ്കൈ ഈസ് പിങ്ക്’. പതിമൂന്നാം വയസ്സിൽ ശ്വാസകോശ സംബന്ധമായ ഫൈബ്രോസിസ് രോഗം നിർണയിക്കപ്പെട്ടിട്ടും ജീവിതത്തിൽ മുന്നേറി മോട്ടിവേഷണൽ സ്പീക്കറായി മാറിയ ഐഷ ചൗധരിയുടെ ജീവിതകഥയാണ് ‘ദ സ്കൈ ഈസ് പിങ്ക്’. ഐഷ ചൗധരിയുടെ അമ്മവേഷമാണ് ചിത്രത്തിൽ പ്രിയങ്ക ചെയ്യുന്നത്.

ഐഷ ചൗധരിയായി ദംഗൽ ഫെയിം സൈറ വസീം അഭിനയിക്കുന്നു. അഭിനയത്തോട് വിടപറയൽ പ്രഖ്യാപിച്ച സൈറയുടെ അവസാന ചിത്രം കൂടിയാണ് ദ് സ്കൈ ഈസ് പിങ്ക്. ഷൊനാലി ബോ‌സ് സംവിധാനം ചെയ്യുന്ന സിനിമയിൽ ഫർഹാൻ അക്തർ, രാജ്ശ്രീ ദേശ്പാണ്ഡെ, രോഹിത് സരഫ് എന്നിവരും അഭിനയിക്കുന്നു. ചിത്രം 11 ഒക്ടോബറിൽ തിയറ്ററുകളിലെത്തും.

Leave A Reply