ജയലളിത രമ്യ കൃഷ്ണൻ എം.ജി.ആർ ഇന്ദ്രജിത്;’ക്വീന്‍’

ജയലളിതയുടെ കഥ പറയുന്ന ‘ക്വീന്‍’ എന്ന ഗൗതം മേനോന്‍ ഒരുക്കുന്ന വെബ് സീരിസിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജയലളിതയുടെ ജീവിതം ആസ്പദമാക്കിയുളള ചിത്രത്തില്‍ ജയലളിതയായി എത്തുന്നത് രമ്യ കൃഷ്ണനാണ്. എം.ജി.ആറിന്റെ വേഷത്തില്‍ ഇന്ദ്രജിത്തും എത്തുന്നു.

ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗൗതം വാസുദേവ് മേനോന്‍, പ്രശാന്ത് മുരുകേശന്‍ എന്നിവര്‍ ചേര്‍ന്നാണ് വെബ്‌സീരിസ് സംവിധാനം ചെയ്യുന്നത്. ജയലളിതയുടെ സ്‌കൂള്‍ ജീവിതം, രാഷ്ട്രീയം അരങ്ങേറ്റം , എം.ജി രാമചന്ദ്രന്റെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കല്‍ എന്നിവയാണ് ചിത്രം പറയുന്നത്. എം.എക്‌സ് പ്ലെയര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.

അഞ്ച് എപ്പിസോഡുകള്‍ ഗൗതം മേനോനും , അഞ്ച് എപ്പിസോഡുകള്‍ പ്രശാന്തുമാണ് സംവിധാനം ചെയുന്നത്. ജയലളിത എംജിആര്‍ വിഷയം നേരത്തേ മണിരത്നം സിനിമയാക്കിയിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ഇരുവരില്‍ ലോകസുന്ദരി ഐശ്വര്യാറായി ആയിരുന്നു നായിക. തമിഴിലെ ഹിറ്റ് മേക്കര്‍ ഗൗതംമേനോന്‍ ധനുഷിനെ നായകനാക്കി ചെയ്ത ‘എന്നെ നോക്കി പായും തോട്ട’ തീയറ്ററില്‍ എത്തിയിട്ടുണ്ട്.

Leave A Reply