പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് ; പ്രതി കീഴടങ്ങി

അഞ്ചാലുംമൂട് :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവാവ് പൊലീസിന് മുൻപാകെ കീഴടങ്ങി. വെള്ളിമൺ സ്വദേശി അഖിൽ (19) ആണ് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയതിന് പോക്സോ കേസെടുത്ത് അന്വേഷിക്കുന്നതിനിടെ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഇയാൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു .

Leave A Reply