ആശൂറാ സുറുമ

ആശൂറാഅ് ദിനവുമായി സുറുമയെ ബന്ധിപ്പിച്ച ചില രേഖകള്‍ കാണാം. ഹദീസുകളെന്ന പേരിലറിയപ്പെടുന്ന ആ പ്രസ്താവനകള്‍ ഹദീസല്ലെന്നും, നബിയുടെ പേരില്‍ കെട്ടിച്ചമച്ചുണ്ടാക്കിയ വ്യാജ കഥകളാണെന്നും പണ്ഢിതന്മാര്‍ പറയുന്നു. ‘ആ വ്യാജ രേഖകളൊന്നും സത്യവുമായി ബന്ധമുള്ളതല്ലെ’ന്ന് ഇമാം ഇബ്നു റജബ്(റ) പറഞ്ഞതായി ഇമാം ഇബ്നു ഹജര്‍(റ) പറയുന്നു.

“ആശൂറാഅ് ദിനത്തില്‍ സുറുമയിടണമെന്ന് പറയുന്ന എല്ലാ ‘ഹദീസുകളും’ കള്ളന്മാര്‍ നബിയുടെ പേരില്‍ വെച്ചുകെട്ടിയതാണ് എന്ന് ഇമാം സൈനുദ്ദീന്‍ മഖ്ദൂം (റ) ഗൌരവപൂര്‍വ്വം രേഖപ്പെടുത്തിയത് ഫത്ഹുല്‍ മുഈന്‍:203ല്‍ കാണാം.

Leave A Reply