ആശൂറാ പായസത്തിന്റെ ഉത്ഭവം

ആശൂറാ പായസം ലോകത്തിലെ ആത്യത്തെ പായസം. ലോകം മുഴുക്കെ വ്യാപിച്ച പ്രളയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നൂഹ് നബി(അ)ഉം അനുയായികളും കപ്പലില്‍ കയറി. ആറു മാസം അവര്‍ കപ്പലില്‍ ചിലവഴിച്ചു. ഒരു മുഹര്‍റം പത്തിനാണ് പ്രളയം ഒടുങ്ങുകയും കപ്പല്‍ കരയ്ക്കടുക്കുകയും ചെയ്യുന്നത്.

കപ്പലിലുള്ളവര്‍ക്ക് അന്ന് നോമ്പായിരുന്നു. നോമ്പ് മുറിക്കാന്‍ ഭക്ഷണം വേണം. പക്ഷേ, കപ്പലില്‍ കരുതിയ ഭക്ഷ്യധാന്യങ്ങളെല്ലാം തീര്‍ന്നിരിക്കുന്നു. ഒടുവില്‍, ധാന്യച്ചാക്കുകളില്‍ അവശേഷിച്ചവ ഒന്നൊന്നായി അവര്‍ കുടഞ്ഞിട്ടു. ഗോതമ്പ്, കടല, പയര്‍ തുടങ്ങിയ ഏഴുതരം ധാന്യങ്ങള്‍ അല്‍പ്പാല്‍പ്പം ഉണ്ടായിരുന്നു. എല്ലാം കൂടി ഒരുമിച്ച് പാത്രത്തിലിട്ട് ബിസ്മി ചൊല്ലിക്കൊണ്ട് നൂഹ് നബി(അ) പാചകം ചെയ്തു. നൂഹ് നബി(അ)യുടെ ബറകത്ത് മൂലം എല്ലാവര്‍ക്കും അത് തികഞ്ഞു.

ലോകത്ത് ആദ്യമായുണ്ടായ പായസം അതായിരുന്നു. പ്രളയത്തിനുശേഷം ഭൂമുഖത്ത് ആദ്യം ഉണ്ടാക്കിയ ഭക്ഷണം അങ്ങനെ പായസമായിത്തീര്‍ന്നു. അതൊരു മുഹര്‍റം പത്തിനായിരുന്നു. ഇതാകാം ‘ആശൂറാപ്പായസ’ത്തിന്റെ ഉത്ഭവം.

Leave A Reply