ചാരായ വിൽപ്പന ; മൂന്നുപേർ പിടിയിൽ

കുണ്ടറ :  ഓട്ടോയിൽ ചാരായം വിൽപ്പന നടത്തിയ സംഭവത്തിൽ മൂന്നുപേരെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു . കൊടുവിള പള്ളിക്കുസമീപം സന്തോഷ് ഭവനിൽ സുനിൽ വിൽഫ്രഡ്, കുമ്പളം മുകളുവിള വീട്ടിൽ ബിജു, മുകളുവിള ജങ്ഷൻ വാഴവിള വീട്ടിൽ ജോജോ എന്നിവരാണ് പിടിയിലായത്.

തിങ്കളാഴ്ച 6.30-ഓടെ മുക്കട റെയിൽവേ ഗേറ്റിനുമുന്നിൽ കച്ചവടം നടത്തുന്നതിനിടെയാണ് മൂവരും ഉദ്യോഗസ്ഥരുടെ വലയിലായത് . ഇവരുടെ പക്കൽനിന്ന് 675 മില്ലി വ്യാജച്ചാരായവും കാലിക്കുപ്പികളും 1630 രൂപയും പോലീസ് കണ്ടെടുത്തു.

Leave A Reply