കഷ്ടപ്പാട് നിറഞ്ഞ സമയത്തിലൂടെയാണ് കടന്നു പോകുന്നത് ; ഗായിക അമൃത സുരേഷ്

 

ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാട് നിറഞ്ഞ സമയത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് തുറന്ന് പറഞ്ഞ് ഗായിക അമൃത സുരേഷ്. അമൃതയുടെ സുരേഷിന്റെ തുറന്നു പറച്ചില്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ്. അനിയത്തി അഭിരാമിയുമൊത്ത് നടത്തുന്ന എജി വ്‌ളോഗ് എപ്പിസോഡുകളും മറ്റ് ഡിജിറ്റല്‍ അപ്‌ഡേറ്റുകളും തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാത്തതിന്റെ കാരണം വിവരിച്ചാണ് അമൃത ഇക്കാര്യം പറഞ്ഞത്.

 

തന്റെ ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാടുള്ള സമയത്തിലൂടെയാണ് താൻ കടന്നു പോകുന്നതെന്നും ഈ സമയം തനിക്ക് എല്ലാവരുടേയും പ്രാര്‍ത്ഥനയും സ്‌നേഹവും പിന്തുണയും വേണമെന്നും അമൃത പറയുന്നു. പോസിറ്റീവായി അമൃത മടങ്ങിയെത്തുമെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. അമൃതയ്ക്ക് പിന്തുണ നല്‍കികൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടുതല്‍ ശക്തമായി തിരിച്ചുവരാനാണ് ആരാധകര്‍ അമൃതയോട് പറയുന്നത്.

അതേസമയം ഈ പോസ്റ്റ് കുറിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മകള്‍ അവന്തികയ്‌ക്കൊപ്പമുള്ള ചിത്രം അമൃത പങ്കുവെച്ചിരുന്നു. തന്റെ ജീവിതവും സംഗീതവും ശ്വാസവും ലോകവുമെല്ലാം മകളാണെന്നാണ് അമൃത കുറിപ്പിൽ കുറിച്ചത്.

Leave A Reply