അ​മി​ത വേ​ഗ​ത​യ്ക്ക് താ​നും പി​ഴ അ​ട​ച്ചി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി

ന്യൂഡല്‍ഹി: പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതിയില്‍ വന്‍ തുക പിഴയായി ഈടാക്കുന്നു എന്ന് വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ അമിതവേഗതയ്ക്ക് താനും പിഴയടച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ഗഡ്ക്കരി.

അമിതവേഗതയില്‍ മുംബൈയിലെ ബാന്ദ്ര-വോര്‍ളി പാതയിലൂടെ പോയതിന് ട്രാഫിക്ക് പോലീസ് പിടികൂടിയെന്നും പുതുക്കിയ നിയമമനുസരിച്ചുള്ള പിഴയാണ് അടച്ചതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമം ആരെയും ഒഴിവാക്കിലെന്നും എല്ലാര്‍ക്കും അത് ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply