അന്താരാഷ്ട്ര ചലച്ചിത്രപുരസ്‌കാരം നേടി ഒന്‍പതുവയസ്സുകാരി

തിരുപ്പൂര്‍: മലയാളിയായ ഒന്‍പതുവയസ്സുകാരിക്ക് ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിന് അന്താരാഷ്ട്ര ചലച്ചിത്രപുരസ്‌കാരം ലഭിച്ചു. പാലക്കാട് വടക്കഞ്ചേരി സ്വദേശി ഉണ്ണിക്കൃഷ്ണന്‍ – കവിത ദമ്പതിമാരുടെ മകള്‍ മഹാശ്വേതയ്ക്കാണ് മികച്ച അഭിനയത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ലോസ് ഏഞ്ചല്‍സില്‍ നടന്ന ഫിലിം ഫെസ്റ്റിവലിലാണ് മഹാശ്വേതയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. രക്ഷിതാക്കളുടെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഒറ്റപ്പെട്ട് പോകുന്ന മക്കളുടെ കഥ പറയുന്ന ‘ആരോട് പറയും’ എന്ന ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിനാണ് പുരസ്‌കാരം. മുഖ്യ കഥാപാത്രമായാണ് മഹാശ്വേത അഭിനയിച്ചിട്ടുള്ളത്. ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകന്‍ പാലക്കാട് സ്വദേശി സുജിത്ദാസാണ് . മഹാശ്വേതയുടെ അച്ഛനും തിരുപ്പൂര്‍ നായര്‍ സേവാസമാജം പ്രസിഡന്റുകൂടിയായ ഉണ്ണിക്കൃഷ്ണനും ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിട്ടുണ്ട്.

Leave A Reply