മലയാളികള്‍ക്ക് ഓണാശംസകളുമായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയും

വില്ലിങ്ടണ്‍: മലയാളികൾക്ക് ഓണാശംസകളുമായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയും. മലയാളിയും ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗവുമായ പ്രിയങ്ക രാധാകൃഷ്ണനൊപ്പമാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍ ആശംസകള്‍ നേര്‍ന്നത്.

ന്യൂസിലന്‍ഡിലെ മലയാളി സമൂഹത്തിന് സന്തോഷപ്രദമായ ഓണാശംസകള്‍ നേരുന്നുവെന്ന് അവര്‍ പറഞ്ഞു. സമാധാനത്തോടെയും സന്തോഷത്തോടെയും എല്ലാ കുടുംബങ്ങളും ഓണാഘോഷം ആനന്ദകരമാക്കണമെന്നും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി പറഞ്ഞു. മലയാളി സമാജങ്ങള്‍ക്കും അവര്‍ ആശംസകള്‍ നേര്‍ന്നു.

Leave A Reply