കാറിടിച്ച് കാൽനട യാത്രക്കാരന് പരിക്ക്

കോട്ടയ്ക്കൽ: കോട്ടപ്പടി കോവിലകം റോഡിൽ കാറിടിച്ച് കാൽനടയാത്രക്കാരനായ പശ്ചിമബംഗാൾ സ്വദേശി സലീമിന് പരിക്കേറ്റു. രാവിലെ ഏഴിനായിരുന്നു അപകടം. കോട്ടപ്പടിയിൽനിന്ന് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് സലീമിനെ ഇടിക്കുകയായിരുന്നു. സലീമിനെ കോഴിക്കോട് മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave A Reply