കല്ലറയിൽ ഏഴുവയസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ പരുക്ക്

കല്ലറ:  തെരുവുനായയുടെ ആക്രമണത്തിൽ ഏഴുവയസ്സുകാരന് പരിക്കേറ്റു. കല്ലറ വെള്ളംകുടി പൊയ്കയിൽ വീട്ടിൽ സുൾഫിക്കറിന്റെ മകൻ സൈഫാനിനാണ്‌ നായയുടെ കടിയേറ്റത്.

കഴിഞ്ഞ ദിവസം വൈകീട്ട് മുറ്റത്ത് കളിക്കുന്നതിനിടെയാണ് സംഭവം . ഗേറ്റ് കടന്നുവന്ന പട്ടി കുട്ടിയുടെ മുഖത്തും പുറത്തും വലതുകൈവിരലിലും പരിക്കേൽപ്പിച്ചു . കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കടിയേറ്റിരുന്നു. പിൻതിരിയാതിരുന്ന നായയെ ഓടിച്ചുവിട്ടതിനുശേഷം സൈഫാന് കല്ലറയിലെ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി. തുടർന്ന് തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave A Reply