അമലാപോളിന്റെ പുതിയ ചിത്രം വൈറലാകുന്നു

ആടൈ എന്ന തമിഴ് ചിത്രത്തില്‍ നഗ്‌നയായി അഭിനയിച്ച് സിനിമ ലോകത്തെ ഞെട്ടിച്ച നടിയാണ് അമല പോള്‍. നടി ഇപ്പോൾ തന്റെ പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്, അതിവേഗം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞു. സ്വിം സ്യൂട്ട് ചിത്രങ്ങളാണ് നടി തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. സുഹൃത്തുക്കളോടൊപ്പം പോണ്ടിച്ചേരിയില്‍ അവധിക്കാലം ആസ്വദിക്കുന്നതിനിടെ എടുത്ത സാഹസികത നിറഞ്ഞ ചിത്രമാണ് പങ്കുവെച്ചരിക്കുന്നത്. നീല ബിക്കിനി അണിഞ്ഞുള്ള രണ്ട് ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തത്.

പാറയിടുക്കില്‍ നിന്നും തടാകത്തിലേക്ക് ചാടാനുള്ള പോസിലുള്ളതാണ് ഒന്ന്. ‘എവരിതിങ് ദാറ്റ് കില്‍സ് മി മേക്സ് മീ ഫീല്‍ എലൈവ്’ എന്ന് നടി അടിക്കുറിപ്പായി ചേര്‍ക്കുന്നു.ഏതായാലൂം ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് .

Leave A Reply