സഞ്ചാരികളിൽ കൗതുകമുണർത്തി തെന്മല ഡാമിന്റെ വാൽവ് തുറന്നു

തെന്മല : ഓണക്കാലത്ത് സഞ്ചാരികളിൽ കൗതുകമുണർത്തി തെന്മല പരപ്പാർ ഡാമിന്റെ ഡിസ്പേഴ്സറി വാൽവ് തുറന്നു. ഡാമിൽനിന്നുള്ള വെള്ളം ഷട്ടറിനോടു ചേർന്ന് വലിയ ഇരുമ്പ് പൈപ്പിലൂടെ ചിതറിവീഴുന്നതാണ് സഞ്ചാരികളെ ആകർഷിക്കുന്നത് .

ശനിയാഴ്ചമുതൽ പത്തുദിവസത്തേക്കാണ് വാൽവ് തുറന്നുവിട്ടിരിക്കുന്നത് . ഇത്തവണ ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നിരിക്കുന്നത് . അതേസമയം , രണ്ടു ദിവസമായി മഴ കുറഞ്ഞുനിൽക്കുന്നത് കിഴക്കൻ മേഖലയിലെത്തുന്ന സഞ്ചാരികൾക്ക് ഏറെ ആശ്വാസമാകുന്നു. ഡാമിന്റെ ഷട്ടറുകൾ ഒരടി വീതമാണ് ഉയർത്തിയിരിക്കുന്നത്.

Leave A Reply