രണ്ടുദിവസത്തെ പരിശ്രമം ; നെയ്യാറ്റിൻകരയിൽ കുടിവെള്ളവിതരണം പുനഃസ്ഥാപിച്ചു

നെയ്യാറ്റിൻകര:  രണ്ടുദിവസത്ത പരിശ്രമത്തിനൊടുവിൽ നെയ്യാറ്റിൻകര നഗരത്തിൽ കുടിവെള്ളവിതരണം പുനഃസ്ഥാപിച്ചു. റെയിൽവേ മേൽപ്പാലത്തിനുസമീപം കാളിപ്പാറ പദ്ധതിയുടെ പൈപ്പ് പൊട്ടിയത് ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു .

ശനിയാഴ്ച രാത്രി 12.40-നാണ് നെയ്യാറ്റിൻകര ആശുപത്രി കവലയിലെ റെയിൽവേ മേൽപ്പാലത്തിനു സമീപത്ത് പൈപ്പ് പൊട്ടി ജലം പാഴാവാൻ തുടങ്ങിയത് . 700 എം.എമ്മിന്റെ കാസ്റ്റ് അയൺ പൈപ്പാണ് പൊട്ടിയത്. പൈപ്പിന്റെ പല ഭാഗങ്ങളിലായി വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട് .

ജല അതോറിറ്റിയുടെ നേതൃത്വത്തിൽ കരാറുകാർ ശനിയാഴ്ച രാത്രി മുതൽതന്നെ അറ്റകുറ്റപ്പണി ആരംഭിച്ചിരുന്നു . ഇതോടെ നഗരത്തിലെ കുടിവെള്ളവിതരണം മുടങ്ങി . രണ്ടുദിവസംകൊണ്ട് പൊട്ടിയ പൈപ്പ് മാറ്റി പുതിയ പൈപ്പിട്ടു. ഡക്ടൈൽ അയൺ പൈപ്പാണ് പുതുതായി സ്ഥാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയോടെ പണികൾ പൂർത്തിയാക്കി. എന്നാൽ , മേൽപ്പാലത്തിനുസമീപത്ത് വാൽവ് സ്ഥാപിക്കാൻ ജല അതോറിറ്റിക്കായിട്ടില്ല.

Leave A Reply