മു​ഹ​മ്മ​ദ് ഷ​മി​ക്കെ​തി​രാ​യ അ​റ​സ്റ്റ് വാ​റ​ണ്ടി​ന് സ്റ്റേ

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരായ അറസ്റ്റ് വാറണ്ടിന് സ്‌റ്റേ. ഭാര്യ ഹസിന്‍ ജഹാന്‍ സമര്‍പ്പിച്ച ഗാര്‍ഹിക പീഡനക്കേസിലാണ് ജില്ലാ കോടതി ഷമിക്കെതിരായ അറസ്റ്റ് വാറണ്ട് സ്റ്റേ ചെയ്തത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവിനെ ജില്ലാ സെഷന്‍സ് കോടതിയില്‍ ഷമി ചോദ്യം ചെയ്തിരുന്നു.

നേരത്തെ, ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ഷമിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 15 ദിവസത്തിനകം ഷമി കീഴടങ്ങണമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. ഷമിയുടെ കുടുംബം തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹസിന്‍ പരാതി നല്‍കിയിരുന്നത്. ലൈംഗിക അതിക്രമത്തിനും സ്ത്രീധനം ആവശ്യപ്പെട്ടു കൊണ്ടുള്ള ആക്രമണത്തിനും എതിരെയാണ് ഷമിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഹസിന്‍ ജഹാന്‍ പരാതി നല്‍കിയെങ്കിലും ഷമി കോടതിയില്‍ ഹാജരാകാതിരുന്നതിനേ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Leave A Reply