കീറോൺ പൊള്ളാർഡ് വിൻഡീസ് ടീമിൻറെ പുതിയ നായകൻ

കിം​ഗ്‌​സ്റ്റ​ണ്‍: വെസ്റ്റ് ഇൻഡീസ് ടീമിൻറെ ടി 20, ഏകദിന ടീമുകൾക്ക് പുതിയ നായകനായി കീറോൺ പൊള്ളാർഡിനെ നിയമിച്ചു.  ജെ​യ്സ​ണ്‍ ഹോ​ള്‍​ഡറിങ് പകരമാണ് പൊള്ളാർഡിനെ ഏകദിന നായകനായി നിയമിച്ചത്.  ലോകക്കപ്പിൽ ഏറ്റ പരാജയം കണക്കിലെടുത്താണ് പുതിയ നായകനെ നിയമിച്ചിരിക്കുന്നത്. ഈ ലോകകപ്പിൽ വിൻഡീസിന് രണ്ട് മൽസരണങ്ങൾ മാത്രമാണ് ജയിക്കാനായത്. ഇതിലാണ് പുതിയ നായകനെ വിൻഡീസ് ക്രിക്കറ്റ് ബോർഡ് നിയമിച്ചത്. കാ​ര്‍​ലോ​സ് ബ്രാ​ത്‌​വൈ​റ്റായിരുന്നു വിൻഡീസ് ടി20 ടീമിൻറെ നായകൻ. അദ്ദേഹത്തെ മാറ്റിയാണ് പൊള്ളാർഡിനെ നായകനാക്കിയിരിക്കുന്നത്.

ടി 20യിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ് പൊള്ളാർഡ്. വരാനിരിക്കുന്ന ടി20 ലോകകപ്പിൽ വിൻഡീസിന് ഇത് മുതൽക്കൂട്ടാകും. വിൻഡീസിൻറെ നായകനായതിൽ അതിയായ സന്തോഷം ഉണ്ടെന്ന് പൊള്ളാർഡ് പറഞ്ഞു.

Leave A Reply