ഖത്തര്‍ ലോകകപ്പ് യോഗ്യതാ റൗണ്ട് : ഇന്ത്യ ഇന്ന്  ഖത്തറിനെ നേരിടും 

ഗുവാഹട്ടി: 2022-ല്‍ ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിലേക്ക് യോഗ്യത ലക്ഷ്യമിട്ട എ.എഫ്.സി. രണ്ടാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ നാളെ ഖത്തറിനെ നേരിടും. ആദ്യ മൽസരത്തിൽ ഒമാനെതിരെ രണ്ടിനെതിരെ ഒരു ഗോളിന് തോറ്റിരുന്നു. ഇന്ന് രാത്രി 10 മണിക്കാണ് മൽസരം ആരംഭിക്കുന്നത്.

ക്രൊയേഷ്യക്കാരനായ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് കീഴിലായിരുന്നു ഇന്ത്യയുടെ പരിശീലനം.  സന്ദേശ് ജിംഗാന്‍, രാഹുല്‍ ഭേക്കെ, പ്രിതം കോട്ടല്‍, സുഭാശിഷ് ബോസ് എന്നിവരായിരിക്കും പ്രതിരോധത്തില്‍. അനിരുദ്ധ് ഥാപ്പയും റൗളിന്‍ ബോര്‍ജസും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലിറങ്ങും. ഉദാന്ത സിങ്, ലാലിന്‍സുവല്‍ ചാങ്തെ, മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് എന്നിവര്‍ മധ്യനിരയില്‍ കളിക്കും.

Leave A Reply