സാഹോയിലെ പുതിയ മേക്കിങ് വീഡിയോ പുറത്തിറങ്ങി

ബാഹുബലിക് ശേഷം പ്രഭാസ് നായകനായി എത്തിയ  പുതിയ ചിത്രമാണ് സഹോ.  ചിത്രം ഓഗസ്റ്റ് 31ന്  പ്രദർശനത്തിന് എത്തി. ചിത്രത്തിലെ പുതിയ മേക്കിങ്  വീഡിയോ   പുറത്തുവിട്ടു. സുജീത് ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് നടി ശ്രദ്ധ കപൂർ ആണ് നായിക.

അരുണ്‍ വിജയ്, ഈവിലിന്‍ ശര്‍മ്മ, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, കിഷോർ, ആദിത്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.  ചിത്രം നിർമിച്ചിരിക്കുന്നത് പ്രമോദ് ഉപ്പലപതി,വാസിം കൃഷ്ണ റെഡ്ഡി,ഭൂഷണ്‍ കുമാര്‍ എന്നിവർ ചേർന്നാണ്. ജിബ്രാൻ ആണ് ചിത്രത്തിന് ബാക്ക്ഗ്രൗണ്ട് സ്‌കോർ ഒരുക്കിയിരിക്കുന്നത്. 400 കോടി കളക്ഷൻ ആണ് ചിത്രം ഇതുവരെ  നേടിയിരിക്കുന്നത്.

Leave A Reply