സാഹസികമായി പുഴ മറികടന്ന് കുട്ടികൾ സ്കൂളിലേക്ക് വരുന്ന ദൃശ്യങ്ങൾ പകര്‍ത്തിയ പ്രിൻസിപ്പലിന് സസ്പെൻഷൻ

സാഹസികമായി പുഴ മറികടന്ന് കുട്ടികൾ സ്കൂളിലേക്ക് വരുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ ബഹാഡിയ പ്രൈമറി സ്കൂൾ പ്രിൻസിപ്പലിനെയാണ് സസ്പെൻഡ് ചെയ്തത്. പുഴ മറികടന്ന് സ്കൂളിലെത്തുന്ന വിദ്യാർഥികളുടെ ബുദ്ധിമുട്ട് അധികൃതരെ അറിയിക്കുന്നതിനാണ് കുട്ടികളെ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ചത്.

സ്കൂളിലേക്ക് വരാൻ മറ്റൊരു വഴി ഉണ്ടെന്നിരിക്കെയാണ് അപകടകരമായ കുത്തൊഴുക്കുള്ള പുഴ മറികടക്കാൻ പ്രിൻസിപ്പൽ വിദ്യാർഥികളെ നിർബന്ധിച്ചത്. കുട്ടികൾ പുഴ മറികടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് അധികൃതർ വിഷയത്തിൽ ഇടപെട്ടത്. അമ്പതോളം വിദ്യാർഥികൾ പുഴ മറികടക്കുന്നതായാണ് വീഡിയോയിലുള്ളത്.

Leave A Reply