കല്യാണ്‍ സിംഗ് ബി.ജെ.പിയില്‍ തിരികെയെത്തി

ലക്നൗ: രാജസ്ഥാനിലെ മുന്‍ ഗവര്‍ണറും ബി.ജെ.പി നേതാവുമായ കല്യാണ്‍ സിംഗ് സംഘടനാ രംഗത്ത് തിരിച്ചെത്തുന്നു. അഞ്ചുവര്‍ഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നിന്ന ശേഷമാണ് തിരിച്ചെത്തല്‍. പാര്‍ട്ടിയിലേക്ക് തിരിച്ചുവന്ന കല്യാണ്‍ സിംഗിനെ ബി.ജെ.പി ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് സ്വാഗതം ചെയ്തു. ലക്നൗവില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന് പ്രാഥമിക അംഗത്വം നല്‍കി.

2014ല്‍ രാജസ്ഥാന്‍ ഗവര്‍ണറായി ചുമതലയേറ്റ ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു കല്യാണ്‍ സിംഗ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞത്. വീണ്ടും ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം സന്നദ്ധത അറിയിക്കുകയായിരുന്നു. ജന്മസ്ഥലമായ ഉത്തര്‍പ്രദേശിലാണ് കല്യാണ്‍ സിംഗ് പ്രവര്‍ത്തിക്കുക. ബാബറി മസ്ജിദ് തകര്‍ത്ത സമയത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിംഗ്.

 

Leave A Reply