സിആർപിഎഫ് ജവാന്മാരുടെ ഓണം; പ്രത്യേക പരിപാടി തിരുവോണ നാളിൽ മലയാളം എക്സ്പ്രസ് ന്യൂസിൽ…

തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിലെ ജവാന്മാരുടെ ഓണാഘോഷം വ്യത്യസ്ത പരിപാടികൾ കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി. അക്ഷീണപ്രയത്നത്തിലൂടെ സമാനതകളില്ലാത്ത പ്രളയത്തിൽ നിന്നും കേരളത്തെ കൈപിടിച്ചുയർത്തിയ വിഭാ​ഗക്കാരുടെ മാനസിക ഉല്ലാസത്തിനു കൂടി വേണ്ടിയാണ് ഇത്തവണ ക്യാമ്പിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ക്യാമ്പ് ഡിഐജി മാത്യു എ ജോണിന്റെ പ്രത്യേക താൽപ്പര്യപ്രകാരമായിരുന്നു സേനാവിഭാ​ഗങ്ങൾക്കായുള്ള ഓണാഘോഷം.

സിആർപിഎഫ് ക്യാമ്പിലെ ജവാന്മാരുടെ ഓണാഘോഷത്തെപറ്റിയുള്ള പ്രത്യേക പരിപാടി തിരുവോണ നാളിൽ മലയാളം എക്സ്പ്രസ് ന്യൂസിൽ…

Leave A Reply