ചരിത്രമുറങ്ങുന്ന മുഹറം

ഇസ്ലാമിക ചരിത്രത്തിലെ പ്രധാപ്പെട്ട ഒരുപാട് സംഭവങ്ങള്‍ക്ക് സാക്ഷിയായ മാസമാണ് മുഹറം. മനുഷ്യോല്‍പത്തിമുതല്‍ക്ക് അന്ത്യപ്രവാചകര്‍ മുഹമ്മദ് മുസ്ഥഫ (സ) വരെയുള്ള ലക്ഷക്കണക്കിന് വരുന്ന അമ്പിയാക്കള്‍ക്ക് വലിയ വിജയങ്ങള്‍ നല്‍കിയ ദിവസമാണ് മുഹറം 10. അതുകൊണ്ട് തന്നെ മുഹറം മാസത്തിനെ ഇസ്ലാം വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്.

ഇസ്ലാമിക കലണ്ടറായ ഹിജ്രി കലണ്ടറിന്റെ ആദ്യ മാസമായത് കൊണ്ട് തന്നെ ഓരോ മുസ്ലിമും തന്റെ ജിവിത യാത്രയില്‍ കൊഴിഞ്ഞ് പോയ ഒരു വര്‍ഷത്തിലെ പോരായ്മ വിലയിരുത്തി തെറ്റുകളില്‍ നിന്ന് അകലാനും മരണത്തിന് വേണ്ടി സല്‍പ്രവര്‍ത്തനങ്ങള്‍ ചെയ്ത് കൊണ്ട് ഒരുങ്ങാനുമുള്ള സമയമായാണ് പുതുവര്‍ഷപുലരിയെ മുസ്ലിം കാണേണ്ടത്. അതല്ലാതെ പുതുവര്‍ഷ ആഘോഷങ്ങളിലൂടെ ജീവിതവും ലക്ഷ്യവും മറന്നാകരുത് പ്രവര്‍ത്തനങ്ങള്‍.

Leave A Reply