മുഹറവും നഹ്സും

മുഹര്‍റം പത്തിന് മുമ്പ് വിവാഹം, സല്‍കാരം എന്നിവ നടത്തുന്നതുകൊണ്ടോ ഇസ്‌ലാമില്‍ യാതൊരു തെറ്റുമില്ല. നല്ല കാര്യങ്ങൾക്ക് മുഹർറം പത്ത് കഴിയട്ടെ എന്ന് പറഞ്ഞിരുന്നത് ആ ദിവസങ്ങളിൽ മുൻഗാമികൾ നോമ്പ് എടുക്കുന്ന പതിവ് ഉണ്ടായതിനാലോ മറ്റോ ആവാം. അല്ലാതെ ആ ദിവസങ്ങൾ നഹ്സല്ല. യുദ്ധം നിഷിദ്ധമാക്കുക വഴി അല്ലാഹു പവിത്രമാക്കിയ നാലുമാസങ്ങളിലൊന്നാണ് മുഹര്‍റം.

മുഹര്‍റം എന്നാല്‍ നിഷിദ്ധം എന്നാണ് അര്‍ത്ഥം. ഇബ്‌ലീസിന് ഈ മാസത്തിലാണ് അല്ലാഹു സ്വര്‍ഗം നിഷിദ്ധിമാക്കിയത്. അല്ലാഹുവിന്റെ മാസം എന്നറിയപ്പെടുന്ന മുഹര്‍റമാസത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ.

Leave A Reply