കശ്മീർ: യുഎന്നിൽ പാക്കിസ്ഥാനെ പ്രതിരോധിക്കാനൊരുങ്ങി ഇന്ത്യ

ന്യൂ​ഡ​ല്‍​ഹി:   ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതു യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഉന്നയിക്കാനിരിക്കുന്ന പാക്കിസ്ഥാനെ പ്രതിരോധിക്കാനൊരുങ്ങി ഇന്ത്യ. ഇന്നു മുതൽ 13 വരെ ജനീവയിൽ നടക്കുന്ന ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ കൗൺസിലിൽ (യുഎൻഎച്ച്ആർസി) വിഷയം ചർച്ച ചെയ്യാനാണു പാക്കിസ്ഥാന്റെ ശ്രമം.

ഇതിനെ പ്രതിരോധിക്കാൻ വിശദമായ പദ്ധതിയാണ് ഇന്ത്യൻ ഉദ്യോഗസ്ഥ സംഘം സ്വീകരിച്ചിട്ടുള്ളത്. വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയുടെ നേതൃത്വത്തിലുള്ള സംഘമാണു പാക്കിസ്ഥാനുവേണ്ടി ജനീവയിലുള്ളത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്നു കശ്മീരിൽ മനുഷ്യാവകാശ ലംഘനങ്ങളുണ്ടായെന്നാണു പാക്കിസ്ഥാന്റെ ആരോപണം.

 

 

Leave A Reply