മസൂദ് അസ്ഹർ ജയിൽ മോചിതനായി; അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: മസൂദ് അസ്ഹറിനെ പാക്കിസ്ഥാന്‍ ജയില്‍ മോചിതനാക്കിയെന്ന് റിപ്പോര്‍ട്ട്. അതിര്‍ത്തികളില്‍ പാക്കിസ്ഥാൻ സൈനിക വിന്യാസം കൂട്ടിയെന്നും സൂചന. ഇതിനെ തുടർന്ന് ജമ്മു കശ്മീര്‍, രാജസ്ഥാന്‍ അതിര്‍ത്തികളില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി. എന്തു നേരിടാന്‍ തയാറാകാന്‍ സൈനിക വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.

ഇന്ത്യയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംഘടനകളുമായി ചേര്‍ന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള നീക്കമാണിതെന്നും ഐബിയുട‌െ റിപ്പോർട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തന നിരോധന ബിൽ (യുഎപിഎ) പ്രകാരം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചയാളാണ് മസൂദ് അസ്ഹർ. 2001 ലെ പാർലമെന്റ് ആക്രമണം, കഴിഞ്ഞ ഫെബ്രുവരിയിലെ പുൽവാമ ആക്രമണം എന്നിവയ്ക്കു നേതൃത്വം നൽകിയത് മസൂദ് അസ്ഹർ ആണ്.

Leave A Reply