മുത്തൂറ്റ് ഫിനാൻസ്: സമവായ ചർച്ച ഇന്ന് കൊച്ചിയിൽ

കൊച്ചി: മുത്തൂറ്റ് ഫിനാൻസിലെ തൊഴിലാളികളുടെ സമരത്തിൽ തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ വിളിച്ചു ചേർത്ത ചർച്ച ഇന്ന്. വൈകിട്ട് മൂന്നിന് കൊച്ചിയിലാണ് യോഗം. സമരത്തിലുളള തൊഴിലാളി പ്രതിനിധികളെയും മാനേജ്മെന്റ് പ്രതിനിധികളെയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ യോഗത്തിൽ മാനേജ്മെന്റ് പ്രതിനിധികളെത്താതിരുന്നതിനാൽ ചർച്ച പരാജയപ്പെടുകയായിരുന്നു. ഇന്നത്തെ സമവായ ചർച്ചയിൽ ആവശ്യങ്ങൾ മാനേജ്മെൻറ് അംഗീകരിക്കാത്ത പക്ഷം സമരം അവസാനിപ്പിക്കേണ്ടതില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്.

ശമ്പള വര്‍ധവ് നടപ്പാക്കുക, തടഞ്ഞു വെച്ച ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുത്തൂറ്റ് ഫിനാൻസിലെ തൊഴിലാളികൾ സി ഐ ടി യുവിന്റെ നേതൃത്വത്തിൽ സമരം തുടരുന്നത്.

 

Leave A Reply