ആഷസ് നാലാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് 185 റൺസ് വിജയം

ആഷസ് നാലാം ടെസ്റ്റിൽ വിജയിച്ചതോടെ ഓസ്‌ട്രേലിയ ആഷസ് കിരീടം നിലനിർത്തി. 383  റൺസ് വിജയലക്ഷ്യവുമായി എത്തിയ  ഇംഗ്ലണ്ട് ഇന്നിങ്‌സ് 197 റൺസിൽ അവസാനിച്ചു.  നാല് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സാണ് ഇംഗ്ലണ്ടിനെ 197ൽ ഒതുക്കിയത്.   ഒന്നാം ഇന്നിങ്സിൽ ഓസ്‌ട്രേലിയ സ്മിത്തിന്റെ ഇരട്ട സെഞ്ചുറിയിൽ 497 റൺസ് നേടി ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഇന്നിങ്‌സ് 301ൽ അവസാനിച്ചു. 196 റണ്‍സിന്റെ ലീഡുമായി  രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്‌ട്രേലിയ സ്മിത്തിന്റെ കരുത്തിൽ 186/6 എന്ന നിലയിൽ ഡിക്ലയർ ചെയ്തു.  സ്മിത്തിന്റെ തകർപ്പൻ ഇന്നിംഗ്സ് ആണ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്.

സ്‌കോർ:

ഓസ്‌ട്രേലിയ : 497/8(ഡിക്ലയർ), 186/6(ഡിക്ലയർ)
ഇംഗ്ലണ്ട്:301, 197

 

Leave A Reply