മുഹറത്തിന്റെ പ്രാധാന്യം – ഷിയാക്കളിൽ

മുഹറത്തിന്റെ ആദ്യ നാളുകളിൽ ഷിയാ മേഖലകളിൽ നാടെങ്ങും തണ്ണീർ പന്തലുകൾ ഒരുക്കാറുണ്ട്. എല്ലാവർക്കും സൗജന്യമായി പഴച്ചാറുകളും വെള്ളവും നൽകുന്നു. ഷിയാ വിശ്വാസികൾ മുഹറം ഒന്നുമുതൽ കറുത്ത വസ്ത്രം ധരിച്ചു തുടങ്ങും. വൈകുന്നേരങ്ങളിൽ മജ്‌ലിസുകൾ നടത്തും .

മുസ്ലീങ്ങളിലെ ചെറിയ ഒരു വിഭാഗമായ ഷിയാക്കൾ ഈ ദിവസങ്ങളിൽ ദുഃഖസ്മരണയിൽ സ്വയം പീഡനം നടത്തും. യസീദ് രാജാവിന്റെ പടയാളികളാൽ ജീവത്യാഗം ചെയേണ്ടി വന്ന ഇമാം ഹുസൈന് അന്ന് ജീവൻ നൽകാൻ, ചോര നൽകാൻ ഞങ്ങൾ ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞ് വിലപിച്ചാണ് ഷിയാക്കൾ ഇന്ന് ദേഹ പീഢ ചെയ്യുന്നത്.

Leave A Reply