പ്രണയവും വസന്തവും പേരുകളിലാവാഹിച്ച പ്രണയരാജ മല്ലികയും വസന്തസേനനും വിവാഹിതരായി..!

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ തൃശ്ശൂരിലെ പരിസരകേന്ദ്രമായിരുന്നു വിവാഹ വേദി. രണ്ടുപേരും പരസ്പരം രക്തഹാരമണിയിച്ച് ജീവിതാരംഭം കുറിച്ചു. മലയാളത്തിലെ ആദ്യത്തെ ട്രാൻസ്ജൻറർ കവിയാണ് പ്രണയ രാജമല്ലിക. (വിജയരാജമല്ലിക ) വസന്തസേനൻ (ജാഷിം) സോഫ്റ്റ് വെയർ എൻജിനിയറാണ്. മല്ലിക പരിഷത്ത് ജന്റർ വിഷയ സമിതി ജില്ലാ വൈസ് ചെയർപെഴ്സൻ ആണ്. സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവമായ അവരുടെ കവിതകൾ മദ്രാസ് സർവകാലാശാല, മഹാത്മാഗാന്ധി സർവകലാശാല, കാലടി സംസ്കൃത സർവകലാശാല എന്നിവയുടെ പാഠപുസ്തകത്തിലുൾപ്പെടുത്തിയിട്ടുണ്ട്.

ഒരു വർഷം നീണ്ട ഇവരുടെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. സമൂഹത്തിലെ വിവിധ തുറകളിൽ നിന്ന് ധാരാളം പേർ വിവാഹത്തിൽ സംബന്ധിച്ചു. സി.പി.എം, സി.പി.ഐ, പുകാസ, യുവകലാസാഹിതി, ജനാധിപത്യ മഹിളാ അസോസിയേഷൻ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുത്തു.

Leave A Reply