കോട്ടയം നഗരത്തിൽ ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; 17 പേര്‍ക്ക് പരിക്ക്
കോട്ടയം : നഗരത്തില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരിക്ക്. ശനിയാഴ്ച വൈ കുന്നേരം 5.30-ന് കോട്ടയം ബേക്കര്‍ ജങ്ഷന് താഴെ വൈ.ഡബ്യു.സി.എ.യ്ക്ക് സമീപമാണ് അപകടമുണ്ടായത്. നാഗമ്പടം സ്റ്റാന്‍ഡിലേക്ക് പോവുകയായിരുന്നു സാന്‍ജോസ് എന്ന ബസും സ്റ്റാന്‍ഡില്‍നിന്നും ബേക്കര്‍ ജങ്ഷനിലേക്കു വരികയായിരുന്നു സി.എം.എസ്. ബസുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റ 15 പേരെ ജില്ലാ ആശുപത്രിയിലും രണ്ടു പേരെ മെഡിക്കല്‍കോളേജിലും പ്രവേശിപ്പിച്ചു. കൂട്ടിയിടിച്ച ബസുകള്‍ റോഡിനുനടുവില്‍ കൂടുങ്ങിയപ്പോയതിനാല് ഏറെസമയം കഴിഞ്ഞാണ് മാറ്റിയത്. അതിനാല്‍ അരമണിക്കൂറോളം നഗരത്തില്‍ ഗതാഗതകുരുക്കുണ്ടായി.