ലൗ ആക്ഷന്‍ ഡ്രാമ; ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. തിയ്യേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയില്‍ നയന്‍താര, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അഭിനയിച്ചിരിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര വീണ്ടും മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് ലവ് ആക്ഷന്‍ ഡ്രാമ. ആദ്യ സംവിധാന സംരംഭത്തില്‍ പിതാവ് ശ്രീനിവാസനെയും ചേട്ടന്‍ വിനീതിനെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ധ്യാന്‍ എത്തുന്നത്. ചെന്നൈയും പ്രധാന ലൊക്കേഷന്‍ ആയിരുന്ന സിനിമയില്‍ മൊട്ട രാജേന്ദ്രന്‍ ഉള്‍പ്പെടെയുളള ചില തമിഴ് താരങ്ങളും അഭിനയിച്ചിട്ടുണ്ട്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഫണ്‍ ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസ്.വിശാഖ് സുബ്രഹ്മണ്യം തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

Leave A Reply