ഓണം സ്‌പെഷ്യല്‍ വാഹന പരിശോധന; നിയമം പാലിക്കുന്നവർക്ക് പായസക്കിറ്റുകളുമായി മോട്ടോർ വാഹനവകുപ്പ്

നിലമ്പൂർ : ഓണത്തിന് വാഹന യാത്രക്കാർക്ക് സ്പെഷ്യൽ സമ്മാനവുമായി മോട്ടോർ വാഹനവകുപ്പ് രംഗത്ത് . റോഡ് ഗതാഗത നിയമങ്ങൾ പാലിക്കുന്നവര്‍ക്ക് ഓണ സമ്മാനമായി പായസക്കിറ്റുകള്‍ വിതരണം ചെയ്യുകയാണ് ഉദ്യോഗസ്ഥർ . ഗതാഗത പരിഷ്‌കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓണം പായസാക്കിറ്റുകൾ നൽകുന്നത്.

മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭത്തിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് ഓണം സ്‌പെഷ്യല്‍ വാഹന പരിശോധന നടത്തിയിരുന്നു . നിയമങ്ങള്‍ തെറ്റാതെ പാലിച്ചവര്‍ക്കാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വക ഓരോ പായസകിറ്റ് സമ്മാനമായി ലഭിച്ചത്. നിയമങ്ങള്‍ പാലിക്കാത്തവരില്‍ നിന്ന് നേരത്തതില്‍ കൂടുതല്‍ പിഴയീടാക്കും.

Leave A Reply