ഓണമാഘോഷിക്കാന്‍ ഡി.ടി.പി.സി ; ലാഗ്വിഡ് ലഗൂണെ ടൂര്‍ പ്രോഗ്രാം

കൊല്ലം:  ഓണക്കാലത്ത് മണ്‍ട്രോതുരുത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ കുറഞ്ഞ ചിലവില്‍ യാത്ര ഒരുക്കുകയാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍. ബോട്ടിലും വള്ളത്തിലുമായി നടത്തുന്ന ലാഗ്വിഡ് ലഗൂണെ ടൂര്‍ പ്രോഗ്രാമിന്റെ ഏകദിന പാക്കേജില്‍ ഒരാള്‍ക്ക് ഒരു ദിവസത്തേക്ക് ചിലവാകുക 1250 രൂപ മാത്രം.

വിദേശ-സ്വദേശ സഞ്ചാരികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ യാത്രാപരിപാടിയാണിത്.
ദിവസവും രാവിലെ 10ന് മണ്‍ട്രോതുരുത്തിലുളള ഡി.റ്റി.പി.സിയുടെ ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററില്‍ നിന്നും യാത്ര ആരംഭിക്കും. കാരൂത്രകടവ്, അരിനല്ലൂര്‍, കോയിവിള, പെരിങ്ങാലം, പെരുമണ്‍, പളളിയാംതുരുത്ത് തുടങ്ങിയ ഭാഗങ്ങളിലേക്ക് പുറംകാഴ്ച ആസ്വദിക്കാവുന്ന വിധം ക്രമീകരിച്ച ശിക്കാര ബോട്ടാണ് തയ്യാറാക്കിയിട്ടുള്ളത്.

മണ്‍ട്രോതുരുത്തില്‍ തുടങ്ങി അവിടേക്ക് തന്നെ അവസാനിക്കുന്ന കല്ലടയാറിലൂടെയുളള യാത്രയില്‍ കായല്‍ വിഭവങ്ങളുടെ രുചിക്കൂട്ടുമായി പ്രത്യേക ഉച്ചയൂണും ലഭിക്കും. നാടന്‍ വളളത്തില്‍ കൈതോടുകളിലൂടെയുള്ള രണ്ടു മണിക്കൂര്‍ യാത്രയും പാക്കേജിന്റെ ഭാഗമാണ്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സമയം. വിശദവിവരങ്ങള്‍ക്ക് 0474-2745625, 2750170 നമ്പരുകളില്‍ ബന്ധപ്പെടാം.

Leave A Reply