‘8’ മാസം പ്രണയിച്ച യുവാവിനെ തഴഞ്ഞ് മറ്റൊരാളെ വിവാഹം കഴിച്ചു; വിവാഹദിനത്തിൽ കാമുകിക്ക് ‘8’ ന്റെ പണി കൊടുത്ത് കാമുകൻ

ചെന്നൈ: എട്ട് മാസത്തെ പ്രണയത്തിനൊടുവിൽ തന്നെ തഴഞ്ഞു മറ്റൊരാളെ വിവാഹം കഴിച്ച കാമുകിക്ക് എട്ടിന്റെ പണി കൊടുത്ത് കാമുകൻ. തമിഴ്നാട്ടിൽ ഏതാനും മാസങ്ങൾക്കു മുൻപായിരുന്നു സംഭവം.

സാമിയ എന്ന പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു അനിക് എന്ന യുവാവ്. രണ്ട് മാസങ്ങൾക്കു മുമ്പാണ് അനികിനെ ഒഴിവാക്കാൻ സാമിയ തീരുമാനിച്ചത്. അനിക് പ്രണയബന്ധത്തെ ഗൗരവമായി കാണുന്നില്ലെന്ന് കണ്ടെത്തിയായിരുന്നു സാമിയയുടെ തീരുമാനം. എന്നാൽ, എട്ടു മാസങ്ങൾ നീണ്ട പ്രണയം നിർത്തരുതെന്ന് അനിക് ഒരുപാട് തവണ പറഞ്ഞുവെങ്കിലും സാമിയ വഴങ്ങിയില്ല. ഇതോടെ താൻ ചതിക്കപ്പെട്ടുവെന്ന് അനികിനു തോന്നി.

കുറച്ചു നാളുകൾക്ക് ശേഷം കാനഡയിൽ ജോലിയുള്ള പണക്കാരനായ ഒരാൾക്ക് സാമിയയെ വിവാഹം ചെയ്തു കൊടുക്കാൻ അവളുടെ അച്ഛൻ ഒരുങ്ങുകയാണെന്ന് അനിക് മനസ്സിലാക്കി. പണക്കാരനായ ആളെ വിവാഹം കഴിക്കാനായിരുന്നു തന്നെ ഒഴിവാക്കിയതെന്ന സംശയം തോന്നിയ അനിക് സാമിയയുടെ വിവാഹത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു.

സാമിയയുടെ വിവാഹത്തിനെത്തിയ അനിക് ഭക്ഷണം കഴിക്കുകയും സാമിയയും ഭർത്താവുമായി സെൽഫിയെടുക്കുകയും ചെയ്തു. ഭക്ഷണം കഴിച്ചതിനു ശേഷം അനിക് പ്രണയത്തിലായിരുന്ന സമയത്ത് തങ്ങൾ ഇരുവരും നടത്തിയിരുന്ന വാട്സപ്പ് ചാറ്റുകൾ വിവാഹത്തിൽ സംബന്ധിക്കാനെത്തിയ എല്ലാവരെയും കാണിച്ചു. ചാറ്റ് പ്രിൻ്റ് ചെയ്ത കോപ്പിയാണ് എല്ലാവർക്കും വിതരണം ചെയ്തത്. ഇതിനുശേഷം അനിക് സ്ഥലം വിടുകയും ചെയ്തു.

എന്നാൽ, അനിക് ഇത്രയൊക്കെ ചെയ്തെങ്കിലും വിവാഹത്തിന് പ്രശ്നമൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോർട്ട്.

Leave A Reply