പൊന്നോണത്തെ വരവേറ്റ് തൃക്കരിപ്പൂരിൽ പുലിയിറങ്ങുന്നു

തൃക്കരിപ്പൂർ:  പൊന്നോണത്തെ വരവേൽക്കാനായി തൃക്കരിപ്പൂരിൽ പുലികളിറങ്ങുന്നു . കലാസാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന കനൽ സാംസ്കാരികവേദിയാണ് പുലിക്കളിയിൽ പ്രശസ്തരായ തൃശ്ശൂർ തൃശ്ശിവ പുലിക്കളി സംഘത്തിന്റെ പുലിക്കളി സംഘടിപ്പിക്കുന്നത്.

ഒൻപതിന് വൈകീട്ട് മൂന്നുമണിക്ക് ചന്തേര എസ്.ഐ. വിപിൻ ചന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്യും. 20 കലാകാരന്മാർ അണിനിരക്കുന്ന പുലിക്കളി നഗരം പ്രദക്ഷിണംചെയ്ത് ബസ്‌സ്റ്റാൻഡിൽ സമാപിക്കും.

Leave A Reply