ഭാ​ര്യ​യെ വെ‌​ട്ടി​ക്കൊ​ല​പ്പെ‌​ടു​ത്തി​യ​ശേ​ഷം ഭ​ർ​ത്താ​വ് വി​ഷം ക​ഴി​ച്ച് ജീവനൊടുക്കി

അ​ഞ്ച​ൽ: ഭാ​ര്യ​യെ വെ‌​ട്ടി​ക്കൊ​ല​പ്പെ‌​ടു​ത്തി​യ​ശേ​ഷം ഭ​ർ​ത്താ​വ് വി​ഷം ക​ഴി​ച്ച് ജീവനൊടുക്കി. അ​ഞ്ച​ൽ ത​ടി​ക്കാ‌​ട് അ​മൃ​താ​ല​യ​ത്തി​ൽ ജ​യ​ൻ (41) ആ​ണ് ഭാ​ര്യ ലേ​ഖ​യെ (39) വെ​ട്ടി​ക്കൊ​ല​പ്പെ‌​ടു​ത്തി​യ​ശേ​ഷം വി​ഷം ക​ഴി​ച്ചു​ മ​രി​ച്ച​ത്.

ലേ​ഖ​യു​ടെ മൃ​ത​ദേ​ഹം നി​ല​ത്ത് ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി‌‌​ട​ക്കു​ന്ന​ നി​ല​യി​ലും ജ​യ​ന്‍റെ മൃ​ത​ദേ​ഹം ക​ട്ടി​ലി​ലു​മാ​ണ് കാ​ണ​പ്പെ‌‌​ട്ട​ത്. ഭാ​ര്യ​യെ വെ‌​ട്ടി​ക്കൊ​ല​പ്പെ‌​ടു​ത്തി​യ​ശേ​ഷം ജ​യ​ൻ വി​ഷം ക​ഴി​ച്ചു​ മ​രി​ച്ച​താ​കാമെന്നാണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​യിരുന്നു സം​ഭ​വം. ലേ​ഖ​യു‌‌​ടെ മു​ഖ​ത്തും ത​ല​യി​ലും വെ‌​ട്ടേ​റ്റ​നി​ല​യി​ലാ​ണ്. ലേ​ഖ​യു​ടെ ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു. ഇ​വ​ർ​ക്ക് മ​ക്ക​ളി​ല്ല. സം​ശ​യ​രോ​ഗ​ത്തി​ന് അ​ടി​മ​യാ​യി​രു​ന്നു ജ​യ​നെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ളി​ൽ​നി​ന്ന് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.

Leave A Reply