പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ

അഞ്ചൽ :  ആഡംബരവാഹനങ്ങളിൽ കറങ്ങിനടന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹവാഗ്ദാനം നൽകി പലസ്ഥലങ്ങളിൽ എത്തിച്ച്‌ പീഡിപ്പിച്ചുവന്ന സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു .

അഞ്ചൽ കോമളം ശബരിഭവനിൽ ശബരി(25)യാണ് അഞ്ചൽ പോലീസിന്റെ പിടിയിലായത് . രണ്ടു പെൺകുട്ടികൾ ചൈൽഡ് ലൈനിൽ നൽകിയ പരാതി കൊല്ലം റൂറൽ എസ്.പി. ഹരിശങ്കറിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പോലീസ് അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ച്‌ വിവരം ലഭിക്കുന്നത്.

പരാതിക്കാരുടെ കുടുംബത്തിന് ഈ സംഘത്തിൽ നിന്ന്‌ ഭീഷണിയും ഉയരുന്നുണ്ട് . 2014-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയാണ് ശബരി എന്ന് പോലീസ് പറഞ്ഞു .

Leave A Reply